Saturday, December 18, 2010

തെളിനീര്

ഇടവിളകം യു .പി .എസ്സില്‍ . ഭാരത് സ്കൌട്ട് & ഗൈടെസ് ന്റെ ഒരു യുണിറ്റ് തുടങ്ങി .ഒരു ഗൈഡ് ക്യാപ്റ്റന്‍ ആയ എനിക്ക് അഭിമാനിക്കാവുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ട് .
വിഷമയമായ ഈ ലോകത്തില്‍ തെളിനീരിന്റെ ഒരു കുഞ്ഞു ഉറവ കണ്ടെത്താന്‍ കഴിഞ്ഞതില്‍ ,അതിനെ തെളിയിക്കാന്‍ കഴിഞ്ഞതില്‍ ....
പരസ്പരം സ്നേഹമില്ലാത്ത ഈ സമുഹത്തില്‍ സ്നേഹിക്കുന്ന ,സഹായിക്കുന്ന ,കുഞ്ഞു മനസുകളെ നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ ....
അസൂയ നിറഞ്ഞ മനുഷ്യരുടെ ബാഹുല്യം ഉള്ള ഈ ലോകത്തില്‍ , കളങ്കത്തിന്റെ കറ പുരളാതെ കുറച്ചു കുഞ്ഞു മനസുകളെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതില്‍ ...

Friday, November 26, 2010

GROWING BIG PICTURE

കുരുന്നുകളുടെ അറിവ് വളരുന്നതിനൊപ്പം ക്ലാസ്സിലെ ബിഗ്‌ പിച്ടുരും വികസിക്കുന്നു ....

Thursday, November 11, 2010

മൗനരാഗം


അരുതെന്ന് കരുതി ഞാന്‍ ഓര്‍മയില്‍
സൂക്ഷിച്ച ഒളിമിന്നല്‍ പോലെ എന്‍ മൗനരാഗം
മൗനത്തിന്‍  നൊമ്പരം ഹ്യദയ  തുടിപ്പിന്
കുളിര്‍ കോരിയിട്ടു കടന്നു പോയി .
പ്രജഞ യില്‍  സൂക്ഷിച്ച ദിവ്യ കണങ്ങളോ
ആരോ  മൊത്തിക്കുടിച്ചു പോയി
ഞാന്‍ എന്ന സത്യത്തെ ഇല്ലാതെയാക്കി
എന്‍ ആത്മാവും മിന്നി മറഞ്ഞു പോയി.

Monday, October 25, 2010

My son's poem

 A  PEBBLE  AT THE EDGE
See that pebble at the edge of the hill;
In midst of the stream's gushing thrill .
It was moving like a prey of kill ;
From the dreadful water of silent chill.

The stream did rush above its skill ;
But the pebble did tremble in its frill.
And at last the pebble lost its will ;
To end up on the valley for a silent still.......

Monday, October 18, 2010

അമ്മേ.........
അവളുടെ വിളി കേട്ട് മനസൊന്നു പിടഞ്ഞു .
എന്റെ എല്ലാം ഞാന്‍ അവള്‍ക്ക് നല്‍കി .
അവള്‍ക്കു വേണ്ടിയാണു സത്യത്തില്‍ ഞാന്‍ ജീവിച്ചത് തന്നെ .
എന്റെ സുഖങ്ങള്‍ എല്ലാം ത്യജിച്ചപ്പോളും എനിക്ക് സന്തോഷം മാത്രമായിരുന്നു .
തിരിച്ചറിവിന്റെ ഘട്ടത്തില്‍ മനസൊന്നു പാളിയോ ???????????
ജീവിതം തന്നെ ചോദ്യ ചിഹ്ന്നമായി മുന്നിലെത്തിയപ്പോള്‍ ...........
അവളുടെ തേങ്ങലും ................
എനിക്ക് പിറക്കാത്ത എന്റെ മകളുടെ വിളി ............
അമ്മേ........!!!!!!!!!!

Sunday, October 17, 2010

സമസ്യ

ആദ്യാക്ഷരം കുറിച്ച് പരല്‍ മീനുകളെ പ്പോലെ ചാഞ്ചാടുന്ന മനസുമായ് തോട്ടു വരമ്പിലൂടെ പപ്പയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ എന്തായിരുന്നു എന്റെ മനസിലെ ചിന്തകള്‍ ...............
ഓര്‍ക്കാന്‍ കഴിയുന്നില്ല ......................
ഒരു പക്ഷെ അന്ന് പുള്ളി ചിറകുള്ള പൂമ്പാറ്റയെപ്പോലെ തുള്ളി ചാടാന്‍ ആയിരുന്നിരിക്കണം മനസ് വെമ്പിയത് .
അതെല്ലാം സുഖം നല്‍കുന്ന ഒരു ഓര്മ മാത്രമായി .
പക്ഷികളെ പ്പോലെ പറന്നു നടക്കാനും മേഘങ്ങള്‍ക്കൊപ്പം അലയാനും മനസ് കൊതിച്ചില്ലേ ?
ആഗ്രഹിക്കുന്നത് എന്തും സാധിച്ചു തന്നിരുന്ന പപ്പ ഞങ്ങള്‍ക്ക് നഷ്ടമായ് .....
അമ്മയുടെയും പപ്പയുടേയും വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ അലയടിക്കുന്നു.
ഇളയ കുട്ടി ആയഎനിക്ക് എന്നും ഇഷ്ടം സങ്കല്പ ലോകം ആയിരുന്നു എന്ന് .
അതെ ഞാന്‍ ഇപ്പോഴും സങ്കല്പ ലോകത്തിലാണ് .പ്രിയപ്പെട്ട പപ്പ ഞങ്ങളെ വിട്ടു ഏതോ സങ്കല്പ ലോകത്തിലേക്ക്‌ പോയപ്പോള്‍ ഞാന്‍ യഥാര്‍ത്യത്ത്തിലേക്ക് തിരിച്ചു വന്നുവോ ............???

Friday, October 15, 2010

നൊമ്പരം

സങ്കല്പ ലോകത്തില്‍ മൌനത്തിന്‍ മണിവാതില്‍
മന്ത്രത്താല്‍ തുറന്നപ്പോള്‍ ചിന്തകള്‍ മനസിന്റെ നൊമ്പരന്ങ്ങള്‍ .
കനലെല്ലാം ഊതിക്കെടുത്തി ഞാന്‍ കരളിന്റെ
താളത്തിന് ഊര്‍ജം നല്‍കി .
നിമിഷങ്ങള്‍ ചിറകറ്റ പക്ഷിയായ്
ഇരുളിന്റെ മാറില്‍ മറഞ്ഞു .
എല്ലാം ഒരോര്‍മയായ് സന്ധ്യതന്‍ മടിത്തട്ടില്‍ ചാഞ്ഞു.
സുഖാദ്ര ചിന്തകള്‍ മനസിന്റെ
കൂട്ടില്‍ നിന്ന് പെയ്തൊഴിഞ്ഞു .
ആ ശക്ക് ചിറകു മുളച്ചപ്പോള്‍
പുതിയൊരു താളം ജനിച്ചു .....

Saturday, October 9, 2010

Monday, August 2, 2010

Thursday, July 22, 2010

DIARY

Today all my thoughts were buzzing around the events in the staff meeting. While returning home by bus I glanced through the window.And I lost in the world of thoughts. Thinking about all things reminds me of my Pappa. He was a genius who mastered in almost every fields that I know. As a matter of fact he was depicted as a living encyclopedia . I can still remember the fluent English he used in my childhood days. Meanwhile the truth that he is no more with us breaks my heart. Still I believe that those departed souls rest near to the Lord almighty. This mere idea gives me a tinge of happiness.GOOD NIGHT........

Monday, May 24, 2010

WHEN YOU REACH THE END OF YOUR ROPE , TIE A KNOT AND HANG ON....

My own.