Tuesday, December 13, 2016

ജിക്കുവിന്റെ  രണ്ടാം പിറന്നാൾ ...
നന്നായി ആഹാരം കഴിക്കൂ ....
  • മറവി  അനുഗ്രഹിക്കുമ്പോൾ 
കഴിഞ്ഞ്ഞി ല്ലെനിക്കെന്റെ  ബാല്യത്തെ  ഓർക്കാൻ 
കഴിഞ്ഞ്ഞി ല്ലെനിക്കെന്റെ  കൗമാരമോർക്കാൻ 
എന്നാലും എൻ യാത്ര തുടരാതിരിക്കാൻ എനിക്കാവതില്ലേ 
എനിക്കാവതില്ലേ യാത്ര തുടരാതിരിക്കാൻ എനിക്കാവതില്ലേ....
മറവിയുടെ നാളങ്ങൾ  ദീപം തെളിക്കുമ്പോൾ 
തമസ്സ് ആകും  ഗുഹയിൽ ഞാൻ വീണുപോയീടുന്നു 
ഓർമ്മകൾ തത്തിക്കളിക്കുന്നു  ശൈ ശ വം 
കാണേണ്ട കാണേണ്ട പൊൻപുലരി ഒന്നുമേ 
മുറുകുന്ന താളത്തിൽ ഹൃദയം ചലിക്കുന്നു 
മുറിവേറ്റ  താളത്തിൽ ലോകം ചലിക്കുന്നു 
കാണാത്ത  കാഴ്ചകൾ കാണാതെയാകുമ്പോൾ 
കാലം തിരിക്കുന്നു  ജീവൻ പൊലിയുന്നു .
സായന്തനത്തിന്റെ  ജീവിതവേളയിൽ 
കുറുകുന്ന പ്രാവുകൾ ജീവനു  വേണ്ടിയോ 
അമ്പേറ്റു പിടയുന്ന പ്രാവിനു  പോലുമേ 
തൻജീവൻ  നൽകുവാൻ സമ്മതമില്ലപോൽ 
ആരും കൊതിക്കുന്ന ബാല്യത്തെ തന്ന  നീ 
എന്തിനെൻ  ചിന്തയെ ഇല്ലാതെയാക്കുന്നു 
മറവിയുടെ മാറിൽ  ഞാൻ ചുറ്റിപ്പിടിക്കുമ്പോൾ 
മങ്ങുന്നു ഓർമ്മകൾ ദൂരെയായി  മാറുന്നു 

കഴിഞ്ഞ്ഞി ല്ലെനിക്കെന്റെ  ബാല്യത്തെ  ഓർക്കാൻ 
കഴിഞ്ഞ്ഞി ല്ലെനിക്കെന്റെ  കൗമാരമോർക്കാൻ 
എന്നാലും എൻ യാത്ര തുടരാതിരിക്കാൻ എനിക്കാവതില്ലേ 
എനിക്കാവതില്ലേ യാത്ര തുടരാതിരിക്കാൻ എനിക്കാവതില്ലേ.....

  • ആഗ്രഹം....


ഉരുളുന്ന രഥചക്രം  വീഴ്ത്തുന്നു പാടുകൾ
നീറും  മനസിൻ മണൽപ്പരപ്പിൽ
ചെറുവിരൽ തുമ്പാൽ  ചിത്രങ്ങൾ കോ റു ന്ന
മിഴിവാർന്ന രൂപങ്ങൾ മുന്നിൽ
അകല യാ  നക്ഷത്രം എന്നെ  നോക്കീടുമ്പോൾ
ഹൃദയം മുറിഞ്ഞു    ഞാൻ കേണു
കൊണ്ടുപോയീടല്ലേ ഒന്നുമേ എന്നിൽ
നിന്നകലേയ്ക്കു  നീയെന്റെ കൃഷ്ണാ ....
പൂപോലെയുള്ളയെൻ  മേനിയെ തഴുകുന്ന
കുളിർക്കാറ്റു  പെട്ടെന്ന് ചൊന്നു
പരിഭവിക്കല്ലേ  ഒരു കാലവും നിന്റെ
പ്രിയതമൻ പിരിയില്ല നിന്നെ ....
അതിദൂരം  ആ  കുളിർക്കാറ്റിന്റെ
തഴുകലിൽ  പ്രിയനേയും  ഓർത്തു ഞാൻ നിന്നു ...
നിമിഷങ്ങൾ ദിവസങ്ങൾ വർഷങ്ങളായാലും
വിരസതയില്ലാത്ത  ചിത്തം
ഈശ്വരൻ കനിവോടെ നിധി പോലെ
നൽകിയ പ്രിയതമൻ എന്നോട്  ചൊല്ലി
നറുമണം തൂകുന്ന തെളിവാർന്ന ജീവിതം
എന്നും നിനക്കായ് മാത്രം .
ഒടുവിലാ  രഥചക്രം മുറിവുകൾ വീഴ്ത്താതെ
കറങ്ങി തിരിഞ്ഞങ്ങു  നീങ്ങി .

Monday, December 12, 2016

നമ്മുടെ പ്രിയപ്പെട്ട ജിക്കു ....
കവിതകളുടെ  ലോകം ....മനസ് തളിർക്കുന്നു .....

Friday, June 10, 2016


                  ഓർമ്മച്ചെപ്പ് 

ഏകാന്തവീഥിയിൽ  അശ്രു ബിന്ദുവായ്‌
ഏ തോ  നിഴലിന്റ്റ്  താളത്തിൽ
ഓർമ്മകൾ തന്നു നീ ഒരു നാളിൽ  നീ എന്നെ വിട്ടു പോയി
ആത്മരോദനത്തിന്റെ  തീ ചൂളയിൽ ഞാനന്ന്
അഗ്നിക്കിരയായ് വെന്തടിഞ്ഞു .
എത്ര ശ്രമിച്ചിട്ടും എത്ര തിരഞ്ഞിട്ടും
ആനദ്തം  കിട്ടാക്കനിയായ്‌  മാറി നിന്നു
തമ്മിൽ ചിരിച്ചതും  തല്ലു കൊള്ളിച്ചതും
രക്ഷകാനയതും  ഓർമ്മയായി ....
അന്നത്തിൻ  വേളയിൽ ഞാൻ നിന്റെ
കുഞ്ഞു മനസിനെ ഓർത്തു പോകും .
അഴലിന്റെ ആഴത്തിൽ നീന്തി കരേരുമ്പോൾ
ഞാൻ കണ്ട സ്വപ്നമോ സത്യമായി
നിശ്വാസ വായുവും ഉച്വാസ വായുവും
നിന്നെ തനിച്ചാക്കി  എങ്ങു പോയി????

Wednesday, April 27, 2016

26/4/2016 മുതൽ മലയാളം അധ്യാപക പരിശീലന  പരിപാടിയിൽ പങ്കെടുത്തു ആദ്യമായ  കാൽ വെയ്പ്പ് .....മനസു കുളിർത്തു ...കനത്ത വേനൽ ചൂടിലും മനസ് ആർദ്രമായി .....