Tuesday, December 13, 2016

  • മറവി  അനുഗ്രഹിക്കുമ്പോൾ 
കഴിഞ്ഞ്ഞി ല്ലെനിക്കെന്റെ  ബാല്യത്തെ  ഓർക്കാൻ 
കഴിഞ്ഞ്ഞി ല്ലെനിക്കെന്റെ  കൗമാരമോർക്കാൻ 
എന്നാലും എൻ യാത്ര തുടരാതിരിക്കാൻ എനിക്കാവതില്ലേ 
എനിക്കാവതില്ലേ യാത്ര തുടരാതിരിക്കാൻ എനിക്കാവതില്ലേ....
മറവിയുടെ നാളങ്ങൾ  ദീപം തെളിക്കുമ്പോൾ 
തമസ്സ് ആകും  ഗുഹയിൽ ഞാൻ വീണുപോയീടുന്നു 
ഓർമ്മകൾ തത്തിക്കളിക്കുന്നു  ശൈ ശ വം 
കാണേണ്ട കാണേണ്ട പൊൻപുലരി ഒന്നുമേ 
മുറുകുന്ന താളത്തിൽ ഹൃദയം ചലിക്കുന്നു 
മുറിവേറ്റ  താളത്തിൽ ലോകം ചലിക്കുന്നു 
കാണാത്ത  കാഴ്ചകൾ കാണാതെയാകുമ്പോൾ 
കാലം തിരിക്കുന്നു  ജീവൻ പൊലിയുന്നു .
സായന്തനത്തിന്റെ  ജീവിതവേളയിൽ 
കുറുകുന്ന പ്രാവുകൾ ജീവനു  വേണ്ടിയോ 
അമ്പേറ്റു പിടയുന്ന പ്രാവിനു  പോലുമേ 
തൻജീവൻ  നൽകുവാൻ സമ്മതമില്ലപോൽ 
ആരും കൊതിക്കുന്ന ബാല്യത്തെ തന്ന  നീ 
എന്തിനെൻ  ചിന്തയെ ഇല്ലാതെയാക്കുന്നു 
മറവിയുടെ മാറിൽ  ഞാൻ ചുറ്റിപ്പിടിക്കുമ്പോൾ 
മങ്ങുന്നു ഓർമ്മകൾ ദൂരെയായി  മാറുന്നു 

കഴിഞ്ഞ്ഞി ല്ലെനിക്കെന്റെ  ബാല്യത്തെ  ഓർക്കാൻ 
കഴിഞ്ഞ്ഞി ല്ലെനിക്കെന്റെ  കൗമാരമോർക്കാൻ 
എന്നാലും എൻ യാത്ര തുടരാതിരിക്കാൻ എനിക്കാവതില്ലേ 
എനിക്കാവതില്ലേ യാത്ര തുടരാതിരിക്കാൻ എനിക്കാവതില്ലേ.....

4 comments: